അമ്മയോടൊപ്പം.....!!!!!
അങ്ങനെ വീണ്ടും അത് സംഭവിച്ചു 😌, ഒന്നുടെ കാൽ ഇടറി.... അതാ കിടക്കുന്നു പൊത്തോന്ന് താഴെ🤪!!!
ഒന്നൂടെ എന്ന് പറഞ്ഞപ്പോ സ്ഥിരം പരിപാടി ആണെന്ന് തോന്നിപ്പോകും🤭, ആഹ് അതിൽ തെറ്റില്ല! എങ്കിലും ഇടയ്ക്കു ഇതൊക്കെ സ്വാഭാവികം മാത്രമാണ്🤓.
പതിവുപോലെ ഇമ്മാതിരി കുസൃതികൾ ഒപ്പിക്കുമ്പോൾ കേറി ഇറങ്ങാറുള്ളിടത്തൊക്കെ സന്ദർശനം നടത്തി!! ഇപ്പൊ സ്വസ്ഥം സമാധാനം!!
കുറച്ച് നാൾ വീട്ടിൽ ഒതുങ്ങിക്കൂടിയേ പറ്റൂ എന്നായി!! 👩⚕️🛌🏥💊
ഒരു വൃത്തികെട്ട ബോറഡി ഇല്ലാതില്ല.. അപ്പോ ബോറഡി മാറ്റാനായി അമ്മയോട് കുശലം പറഞ്ഞ് തുടങ്ങി.. അതു ഒരു ഒന്നൊന്നര പറച്ചിൽ അയി ഒടുവിൽ.. വിഷയം വേറെ ഒന്നുമല്ല, ബാല്യം. അമ്മേടെ ബാല്യം👶!!! അതുകേട്ടിട്ട് പട്ടം 🎐പറത്തുന്ന പോലെ ആയി.. അങ്ങ് പറന്ന് പറന്ന് പറന്ന്, ഒടുവിൽ നിർത്താൻ പൊട്ടിച്ചു വിടേണ്ടിവരും എന്ന് വരെ തോന്നി പോയി. എങ്കിലും കേട്ടിരിക്കാൻ രസം ഉണ്ടായിരുന്നു കേട്ടോ 🥰!!
തുടക്കം വീട്ടിൽ ഒരു കർട്ടൻ ഇടുവാൻ വേണ്ടി പൈപ്പ് ഡ്രിൽ ചെയ്ത് സെറ്റ് ചെയ്യണം എന്നത് ആയിരുന്നു. അവിടുന്ന് തുടങ്ങി ഒടുവിൽ കഥ, എൻജിനീയർ ആയ ചേട്ടനിലേക്ക് തിരിഞ്ഞു റൂട്ടു മാറി കെട്ടിടം നിർമ്മിക്കുന്നതിലേക്കും പ്ലാൻ വരപ്പിലേക്കും ഒക്കെ പോയി..!! അവിടുന്ന് വിട്ടു പിന്നെ എങ്ങനയോ വസ്ത്രധാരണരീതിയിലേക്ക് കടന്നു!!
പണ്ടത്തെ മോഡലും പാവാടേം ബ്ലൗസും. അങ്ങിനെ അതിൽ മുങ്ങി തപ്പി ഞാനും കുറച്ച്. വേറെ ഒന്നും കൊണ്ടല്ല ഡ്രസ്സ് ന്തോ ന്റെ വീക്ക്‌നെസ് അണ്!!!
നേരെത്തെ പറഞ്ഞ ആ പട്ടം പറന്നു കൊണ്ടിരിക്കുകയാണ്.. കാറ്റിൽ ദിശ മാറുന്നത് കൂട്ട് പട്ടം അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി പാറുന്നുണ്ട്.അതുപോലെ സംസാരവിഷയം മാറി മാറിക്കൊണ്ടേ ഇരുന്നു...!! ഒടുവിൽ ഒരു കോളിംഗ് ബെൽ കേട്ടു. അങ്ങനെ അതോടെ അവിടെ പൊട്ടി വീണു ആ പട്ടം..അമ്മ എഴുന്നേറ്റുപോയി.ശുഭം!!!!!
പറഞ്ഞു വന്നത് എന്തെന്നാൽ, ഇപ്പൊൾ ജീവിക്കുന്ന കാലഘട്ടത്തെക്കാളും നല്ലത് പഴയ കാലഘട്ടം തന്നെയായിരുന്നു എന്ന് തോന്നിപ്പോകുന്നു..!! അവർക്ക് പഴയ കാലഘട്ടവും പുതിയതുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് വ്യത്യാസം തോന്നുന്നുണ്ട് .അതുപോലെ കേൾക്കുന്നവർക്കും അത് മനസിലാക്കാൻ കഴിയുന്നുമുണ്ട്.
ഇത്പോലെ എന്റെ വരും തലമുറക്ക് ഞാൻ പറഞ്ഞുകൊടുക്കേണ്ട താരതമ്യവും വിത്യാസവും ഒരു മിന്നായം പോലെ മനസ്സിൽ മിന്നി....!!!!

- Umesha Sree Veni U.B -
Comments
Post a Comment